26.3.2016
ചോദ്യം: സർ, ഹോളി ഉത്സവത്തിന്റെ പ്രാധാന്യം എന്താണ്?
ഉത്തരം: ഹോളി ഉത്സവം വളരെ ഊർജ്ജസ്വലവും രസകരവുമാണ്. ഇത് ജനങ്ങളിൽ വലിയ സന്തോഷവും ആവേശവും നൽകുന്നു. ജീവിതത്തെ ഗൗരവമായി കാണരുതെന്ന് ഈ ഉത്സവം മനുഷ്യരെ ഓർമ്മപ്പെടുത്തുകയും ജീവിതം ആസ്വദിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇത് ആളുകൾ തമ്മിലുള്ള ശത്രുത നശിപ്പിക്കുകയും സൗഹൃദത്തെ വളർത്തുകയും ചെയ്യുന്നു. ഇത് സാമൂഹിക ആരോഗ്യത്തിലേക്ക് നയിക്കുന്നു. നിങ്ങൾ പരസ്പരം ആവേശപൂർവ്വം നിറം പൂശുന്നതിനാൽ ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
ജീവിതം ബഹുമുഖമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിന്റെ എല്ലാ തലങ്ങളും നാം അനുഭവിക്കണം. ജീവിതം നിങ്ങൾക്ക് നൽകുന്നത് എന്തുതന്നെ ആയാലും അത് നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം വർണ്ണാഭമായിത്തീരും. നിങ്ങൾ ജീവിതത്തിന് സ്വയം സമർപ്പിതമായാൽ അത് ആത്മീയ ആരോഗ്യത്തിലേക്ക് നയിക്കുന്നു. വർണ്ണാഭമായ ജീവിതം ഒരു ആഘോഷമാണ്, കാരണം ഇത് നിങ്ങളെ ഓരോ നിമിഷവും ആശ്ചര്യപ്പെടുത്തുന്നു. അടുത്തതായി എന്ത് വരുമെന്ന് നിങ്ങൾക്കറിയില്ല. ഹോളി നെഗറ്റീവിറ്റി നശിപ്പിക്കുകയും പോസിറ്റീവ് സൃഷ്ടിക്കുകയും ചെയ്യുന്നു.
സുപ്രഭാതം .. നിങ്ങളുടെ ജീവിതം വർണ്ണാഭമായിരിക്കട്ടെ ..💐
വെങ്കിടേഷ് - ബാംഗ്ലൂർ
(9342209728)
Comments