6.4.2016
ചോദ്യം:സുപ്രഭാതം. ഒരു വ്യക്തിയുടെ വാദം ഇതാണ്, അതായത് നാം ധ്യാനം തുടരുമ്പോൾ, ഒരു നിശ്ചിത സമയത്തിനുശേഷം നമ്മുടെ ചിന്തകളുമായി നമുക്ക് യാതൊരു ബന്ധവുമില്ലാതെ വരുന്നു.ഞങ്ങളും ഞങ്ങളുടെ ചിന്തകളും വേറിട്ടതാവുകയും അവയിൽ നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാമെന്നുമാണ് പറയുന്നത്. ദയവായി ഇത് വ്യക്തമാക്കി തരാമോ.
ഉത്തരം: അതെ. ആ വ്യക്തി പറഞ്ഞത് ശരിയാണ്. എല്ലാവരിലും രണ്ട് തരം പ്രവർത്തനങ്ങൾ ഉണ്ട്. ഒന്ന് നമ്മുടെ ഇച്ഛാനുസരണം ഉള്ളത്, മറ്റൊന്ന് സ്വമേധയാ ഉള്ളത്. ചിന്തകൾ സ്വയമേവയുള്ള പ്രതിഫലനങ്ങളാണ്. സാധാരണയായി, അത് നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും നിങ്ങൾ അവ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. നിങ്ങൾ അറിയാതെ ഇത് സംഭവിക്കുന്നു. നിങ്ങൾ ധ്യാനിക്കാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ അവബോധം വർദ്ധിക്കുന്നു. തൽഫലമായി, നിങ്ങൾ അനാവശ്യ പ്രവർത്തനങ്ങളിൽ നിന്ന് മുക്തരാകും.
നിങ്ങൾക് ചിന്തകളെ നിരീക്ഷിക്കുവാനുള്ള കഴിവുണ്ട്. നിങ്ങൾ എന്തെങ്കിലും ശ്രദ്ധിക്കുമ്പോൾ, നിങ്ങൾ അതിൽ നിന്ന് വേർപെട്ടു നില്കുന്നു. നിങ്ങളും ചിന്തയും തമ്മിൽ ഒരു അകലം സംഭവിക്കുന്നു. അൽപം അകന്നു നിൽക്കാത്ത ഒന്നിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതിനാൽ നിങ്ങളുടെ ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നിങ്ങൾ ചിന്തകളിൽ നിന്ന് വേർപെടുന്നു. നിങ്ങൾ ചിന്തകളിൽ നിന്ന് മുക്തമാകുമ്പോൾ, നിങ്ങൾക്ക് മികച്ച ചിന്തകൾ വിശകലനം ചെയ്യാനും തിരഞ്ഞെടുക്കാനും കഴിയും. ഒരു നീണ്ട പരിശീലനത്തിന് ശേഷം, നിങ്ങളുടെ നിരീക്ഷണം സുസ്ഥിരമാകും. അപ്പോൾ, ചിന്തകൾ കുറയുകയോ നിൽക്കുകയോ ചെയ്യുന്നു.അങ്ങനെ മനസ്സിന്റെ സ്വമേധയാ ഉള്ള പ്രവർത്തനം നിങ്ങളുടെ നിയന്ത്രണത്തിലാകുന്നു.
സുപ്രഭാതം ... നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക..💐
വെങ്കിടേഷ് - ബാംഗ്ലൂർ
(9342209728)
യശസ്‌വി ഭവ
Comments