5.4.2016
ചോദ്യം: സർ, ഈ ദിവസങ്ങളിൽ ഭയാനകവും ക്രൂരവുമായ നിരവധി സംഭവങ്ങൾ മനുഷ്യനിൽ വർദ്ധിച്ചുവരുന്ന അപകടകരമായ അജ്ഞതയെ പറ്റി പറയുന്നു ... ആത്മീയതയിലേക്ക് കൊണ്ടുവരുന്നതു കൂടാതെ നമ്മുടെ ലോകത്തെ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സേവനങ്ങൾ മറ്റു വിധത്തിൽ എങ്ങനെ തുടരാനാകും?
ഉത്തരം: അവരെ ആത്മീയതയിലേക്ക് കൊണ്ടുവരാതെ നിങ്ങൾക്ക് മികച്ച ഒരു ലോകം സൃഷ്ടിക്കാൻ കഴിയില്ല. മെച്ചപ്പെട്ട ലോകത്ത് എല്ലാവരും ആത്മീയത പരിശീലിക്കും. വാസ്തവത്തിൽ, നിങ്ങൾ എന്തുതന്നെ ചെയ്താലും അത് അവരെ ആത്മീയതയിലേക്കാണ് കൊണ്ടുവരിക. അല്ലെങ്കിൽ, നിങ്ങൾക്ക് നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ല. അവരുടെ ക്രൂരത കുറയ്ക്കുന്നതിനും സമാധാനപരമായ ജീവിതം നയിക്കുന്നതിനും നിങ്ങൾക്ക് അവരെയും ലോകത്തെയും അനുഗ്രഹിക്കാം. സംഘം ചേർന്നുള്ള ധ്യാനം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ചെയ്യാം. അങ്ങനെ, പോസിറ്റീവ് വൈബ്രേഷനുകൾ എല്ലായിടത്തേക്കും വ്യാപിപ്പിക്കാം.
കോസ് ആന്റ് ഇഫക്റ്റ് സിസ്റ്റത്തെക്കുറിച്ച്(കർമ്മഫല സിദ്ധാന്തം)നിങ്ങൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയും. ഇത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. ആരോഗ്യകരവും സമാധാനപരവുമായ ജീവിതം നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു മാതൃകയാകാം. ഒരു വ്യക്തി പ്രബുദ്ധനാകുമ്പോൾ, അവന്റെ അല്ലെങ്കിൽ അവളുടെ കാന്തികക്ഷേത്രത്തിന് ലോകത്തിലെ നിരവധി ആളുകളെ സ്വാധീനിക്കാൻ കഴിയും. ലോകമെമ്പാടും പ്രബുദ്ധരായ ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ, അജ്ഞത വേഗത്തിൽ കുറയും. അതിനാൽ, പ്രബുദ്ധനാകാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ലോകത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച സേവനമായിരിക്കും.
സുപ്രഭാതം .. പ്രബുദ്ധത കൈവരിച്ചുകൊണ്ട് ജ്ഞാനം പ്രചരിപ്പിക്കുക ...
വെങ്കിടേഷ് - ബാംഗ്ലൂർ
(9342209728)
യശസ്‌വി ഭവ
Comments