31.3.2016 ചോദ്യം: സർ .. നിങ്ങൾക്ക് അഷ്ടാംഗ യോഗം വിശദീകരിക്കാമോ .. പ്രത്യേകിച്ചും പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി? ഉത്തരം: അഷ്ടാംഗ യോഗയിൽ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ അന്തർയോഗം എന്നറിയപ്പെടുന്നു. ആന്തരിക യാത്രയുടെ നാല് ഘട്ടങ്ങളാണിവ. ആദ്യ ഘട്ടം പ്രത്യാഹാരം (ഇന്ദ്രിയങ്ങളിൽ നിന്ന് മനസ്സ് പിൻവലിക്കൽ) ആണ്. തുടക്കത്തിൽ, യാതൊരു പിന്തുണയുമില്ലാതെ നിങ്ങളുടെ മനസ്സിനെ ഇന്ദ്രിയങ്ങളിൽ നിന്ന് അകറ്റുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ, നിങ്ങളുടെ ശ്വസനം, ജീവശക്തി അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. മനസ്സിന്റെ ഉത്ഭവം ജീവശക്തിയായതിനാൽ, നിങ്ങളുടെ ശ്രദ്ധ ജീവശക്തിയിൽ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഇതാണ് നേരായ മാർഗം.
രണ്ടാമത്തെ ഘട്ടം ധാരണ(ഏകാഗ്രത)ആണ്. വാസ്തവത്തിൽ, നിങ്ങളുടെ ശ്വസനം, ജീവശക്തി അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ മനസ്സ് ഇന്ദ്രിയങ്ങളിൽ നിന്ന് അകന്നുപോകും. അതിനാൽ, നിങ്ങൾ ധാരണ അഭ്യസിച്ചാൽ, പ്രത്യാഹാരം സ്വാഭാവികമായി സംഭവിക്കുന്നു. ഈ അവസ്ഥയിൽ, നിങ്ങളുടെ മനസ്സ് ഇന്ദ്രിയങ്ങളിലൂടെ കടന്നുപോകും. നിങ്ങൾ വീണ്ടും ശ്രമിച്ച് അതിനെ തിരികെ കൊണ്ടുവന്ന് വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
പ്രയത്നം കൂടാതെ സ്വമേധയാ ശ്രദ്ധ കേന്ദ്രീകരിക്കപെട്ടാൽ അതിനെ ധ്യാനം എന്ന് വിളിക്കുന്നു. പരിശ്രമത്താൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രതയും, സ്വാഭാവികമായി പരിശ്രമം ഇല്ലാതെ തന്നെ ശ്രദ്ധ കേന്ദ്രികരികുന്നത് മനസ്സിന്റെ സമഗ്രതയുമാണ്. നിങ്ങൾ ആഴത്തിൽ ധ്യാനിക്കുമ്പോൾ, പ്രാണ ശക്തിയുടെ അഥവാ ജീവത് ശക്തിയുടെ അടിത്തറയിലെത്തും. ആ നിലയെ സമാധി എന്ന് വിളിക്കുന്നു. ഈ അന്തർ യോഗത്തെ മാനസിക ആവൃത്തിയുമായി താരതമ്യപ്പെടുത്താം. ആൽഫ ലെവൽ പ്രത്യാഹാരം തീറ്റ ലെവൽ ധാരണ ഡെൽറ്റ ലെവൽ ധ്യാനം എന്നിങ്ങനെ പറയാം. നിങ്ങൾ ഡെൽറ്റയ്‌ക്കപ്പുറത്തേക്ക് പോയാൽ അത് സമാധിയാണ്.
സുപ്രഭാതം ...ഉള്ളിലേക്കു സഞ്ചരിക്കൂ... 💐
വെങ്കിടേഷ് - ബാംഗ്ലൂർ (9342209728)
Commenti